Eterniseed

സങ്കീർത്തനങ്ങൾ 133

Malayalam Bible (1910) · Malayalam · Free, public domain

1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും

3 സീയോൻ പൎവ്വതത്തിൽ പെയ്യുന്ന ഹെൎമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.