Eterniseed

സങ്കീർത്തനങ്ങൾ 93

Malayalam Bible (1910) · Malayalam · Free, public domain

1 യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു.

2 നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നേ.

3 യഹോവേ, പ്രവാഹങ്ങൾ ഉയൎത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയൎത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയൎത്തുന്നു.

4 സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ.

5 നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.